District News
മങ്കൊമ്പ്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികളുടെ കുടുംബസംഗമം നടത്തി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം. വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ്പ്രസിഡന്റുമാരായ മോഹൻ ഭരണിക്കാവ്, ജോസ് കാവനാട്, ജില്ലാ പ്രസിഡന്റ് മുരളി വൃന്ദാവനം, എൻ.കെ. വേണുഗോപാൽ, പി. സൈമൺ, തോമസ് മാത്യു, ജിമ്മിച്ചൻ കൈനകരി തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചേര്‍ത്തല: സർവീസ് ക്ലബിന്റെ പുതുവത്സരാഘോഷവും കുടുംബ സംഗമവും നഗരസഭാ ചെയർമാൻ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഷാജു അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, സിനിമ സംവിധായകൻ രാജ് ബാബു, സ്കൂൾ കായികമേളയിൽ സംസ്ഥാന അവാർഡ് നേടിയ ടി.എം. അതുൽ എന്നിവരെ ആദരിച്ചു.
ആർ. സുഖലാല്‍, സി.എൻ. ചന്ദ്രഗുപ്തൻ എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി കെ.ബി. സത്യപാലൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. പ്രസാദ് നന്ദിയും പറഞ്ഞു.
District News
വല്യയന്തി: സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടന്ന കുടുംബസംഗമം നഗരസഭാ കൗൺസിലർ സജി കെ. സൈമൺ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. വർഗീസ് വിളയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതുതായി നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു. യോഗത്തിൽ മൈലപ്ര ഗ്രാമപഞ്ചായത്തംഗം ജോൺ എം. സാമുവേൽ, ഇടവക ട്രസ്റ്റി ജോർജ് തോമസ് മേക്കാലായിൽ, സെക്രട്ടറി കെ. സി. മാത്യു, ജോയിന്റ് സെക്രട്ടറി സജിൻ ജോൺ വർഗീസ്, സുനിൽ മാത്യു കൊരട്ടിക്കൽ, സിസ്റ്റർ ഡോണ മരിയ എസ് സിവി, ഷിനു സി. റ്റോം എന്നിവർ പ്രസംഗിച്ചു. മില്ലേനിയം ബീറ്റ്സിന്റെ ഗാനമേളയും നടത്തി.
District News
ചെറുതോണി: ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ ജിഡിഎസ് സ്വാശ്രയസംഘങ്ങളുടെ പത്താമത് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. സ്വാശ്രയ സംഘാംഗങ്ങളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കഞ്ഞിക്കുഴി റോസ്മെഡ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രോഗാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, ജസ്റ്റിൻ നന്ദിക്കുന്നേൽ, അനിമേറ്റർ ബിൻസി സജി, ബിൻസി ബിനോഷ്, ജെസി സജു എന്നിവർ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് "സമൂഹമാധ്യമങ്ങളുടെ നേരായ പ്രസക്തി ആനുകാലിക ലോകത്ത് ' എന്ന വിഷയത്തിൽ സെമിനാറും നടത്തി. കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ യോഗത്തിൽ ആദരിച്ചു. വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും നടത്തി.